Times Kerala

അഭിനയമോഹം ഉണ്ടായിരുന്നു., ചില സീനുകളിൽ അഭിനയിച്ചിട്ടുണ്ട്., എന്നാൽ പാർട്ടി വിലക്കിയതോടെ കലാജീവിതം അവസാനിച്ചു..;എം. എം മണി

 
അഭിനയമോഹം ഉണ്ടായിരുന്നു., ചില സീനുകളിൽ അഭിനയിച്ചിട്ടുണ്ട്., എന്നാൽ പാർട്ടി വിലക്കിയതോടെ കലാജീവിതം അവസാനിച്ചു..;എം. എം മണി

മന്ത്രി എം .എം മണിയും നടൻ ഇന്ദ്രൻസും ഒന്നിച്ചുള്ള അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറൽ. ‘ആട്’ എന്ന സിനിമയിലെ മണിയോട് സാമ്യമുള്ള കഥാപാത്രം ചർച്ചയാവുന്നുണ്ട്.

ആട് സിനിമ പുറത്തിറങ്ങിയ ശേഷം തനിക്കൊരു ഭയമൊക്കെ ഉണ്ടായിരുന്നു. മണിയാശാന് ദേഷ്യം തോന്നുമോ, എന്നൊക്കെ കരുതി. അങ്ങനെ താൻ പല പരിപാടികളിൽ നിന്നും ഒഴിഞ്ഞു മാറിയിട്ടുണ്ടെന്ന് ഇന്ദ്രൻസ് പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ച് ‘ഏയ് എനിക്ക് അങ്ങനെയാന്നും തോന്നുകേല.. എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാ..’ എന്ന് മന്ത്രി എം.എം മണിയുടെ മറുപടി.

അഭിനയമോഹം ഉണ്ടായിരുന്നെന്നും ചില സീനുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ പാർട്ടി വിലക്കിയതോടെ കലാജീവിതം അവസാനിച്ചെന്നും ചിരിയോടെ മന്ത്രി കൂട്ടിച്ചേർത്തു .

Related Topics

Share this story