Times Kerala

മാരക ലഹരിമരുന്നായ എം.ഡി.എം.എയും നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

 
മാരക ലഹരിമരുന്നായ എം.ഡി.എം.എയും നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തൃശൂർ: മാരക ലഹരിമരുന്നായ എം.ഡി.എം.എയും നാലു കിലോ കഞ്ചാവുമായി യുവാവ് തൃശൂരില്‍ എക്സൈസിന്റെ പിടിയില്‍. കാസര്‍കോട് സ്വദേശിയാണ് അറസ്റ്റിലായത്. വാഹനപരിശോധനക്കിടെ പിടിയിലായ ബൈക്കു യാത്രക്കാരായ രണ്ടു യുവതികളും യുവാക്കളും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായിമനസിലാക്കിയ എക്സൈസ് ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കാസര്‍കോട് സ്വദേശി ഹുസൈനെ കുറിച്ച് വിവരം ലഭിക്കുന്നത്.തുടർന്ന് ഇയാളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ആവശ്യക്കാരെന്ന വ്യാജേനെ വിളിച്ചു വരുത്തുകയായിരുന്നു. ശൃംഖലയിലെ കൂടുതല്‍ കണ്ണികളെ കണ്ടെത്താന്‍ എക്സൈസിന്റെ അന്വേഷണം തുടരുകയാണ്.

Related Topics

Share this story