Times Kerala

മലയാള സിനിമയ്ക്ക് വലിയ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത് സംവിധായകൻ രഞ്ജിതാണ്..;മോഹൻലാൽ

 
മലയാള സിനിമയ്ക്ക് വലിയ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത് സംവിധായകൻ രഞ്ജിതാണ്..;മോഹൻലാൽ

കഥാപാത്രത്തെ അനശ്വരമാക്കുന്നതിൽ സംവിധായകൻ രഞ്ജിത്തിന്റെ തിരക്കഥക്ക് ഒരു പാട് പങ്കുണ്ട്.ഇപ്പോളിതാ മോഹൻലാൽ സംവിധായകൻ രഞ്ജിത്തിനെ കുറിച്ചു പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മലയാള സിനിമയ്ക്ക് വലിയ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത് രഞ്ജിത്ത് ആണെന്ന് മോഹൻലാൽ പറയുന്നത്.

നരസിംഹം എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത്ത് ആ വഴിത്തിരിവ് സൃഷ്ട്ടിച്ചത് രഞ്ജിത്ത് എല്ലാം ചെയ്തതിന് ശേഷം അദ്ദേഹം ഏറ്റവും നല്ല സിനിമകൾ ചെയ്ത് മാറുകയും ബാക്കി കുറെ ആളുകൾ അതിന്റെ പുറകേ പോകുകയും ചെയ്തു .

ഇത്തരം സിനിമകൾ ചെയ്ത് നിങ്ങൾ മനുഷ്യമനസ്സിൽ ആദ്യം സ്ഥാനം പിടിക്കുക എന്നിട്ട് നല്ല ചിത്രങ്ങൾ ചെയ്യുക എന്ന പ്രസ്ഥാനം തുടങ്ങി വെച്ച ആളാണ് രഞ്ജിത്ത് എന്ന് മോഹൻലാൽ വ്യക്തമാക്കി.

രഞ്ജിത്തിനെ കാണുമ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ പദ്മരാജനെയാണ് ഓർമ്മ വരുന്നതെന്നും ഇരുവർക്കും ഒരേ ചിന്തയും സ്വഭാവരീതിയുമാണെന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story