Times Kerala

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 28 കാരനെ കൈ വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തി

 
ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 28 കാരനെ കൈ വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തി

പാനിപത്ത്: ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആരോപണം നേരിടുന്ന 28 കാരനെ കൈ വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി ഇഖ്‌ലാഖ് എന്ന 28 കാരന്റെ വലതുകൈയാണ് അറ്റുപോയത്. പെണ്‍കുട്ടിയെ ബന്ധുക്കള്‍ രക്ഷപ്പെടുത്തുന്നതിനിടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ കൈ അറ്റുപോയതാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇഖ്‌ലാഖിന്റെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇഖ്‌ലാഖിനെ ചിലര്‍ പിടിച്ചുവെച്ച് മര്‍ദ്ദിച്ച ശേഷം കൈ വെട്ടിമാറ്റുകയായിരുന്നെന്ന് സഹോദരന്‍ ആരോപിച്ചു. ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെയും പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തു.

Related Topics

Share this story