Times Kerala

മുന്നില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിക്കാൻ ആവശ്യപ്പെട്ടു, മോശമായി സംസാരിച്ചു, എന്നെ സ്പർശിക്കാൻ ശ്രമിച്ചു, സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ഡിംപിൾ പോൾ

 
മുന്നില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിക്കാൻ ആവശ്യപ്പെട്ടു, മോശമായി സംസാരിച്ചു, എന്നെ സ്പർശിക്കാൻ ശ്രമിച്ചു, സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ഡിംപിൾ പോൾ

മുംബൈ: ഫിലിം മേക്കറും സംവിധായകനുമായ സാജിദ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി മോഡലും നടിയുമായ പോള. ‘ഹൗസ്ഫുള്‍’ എന്ന സിനിമയില്‍ അഭിനയിക്കാൻ അവസരം വേണമെങ്കിൽ തന്റെ മുന്നില്‍ നഗ്നയായി നില്‍ക്കാന്‍ സാജിദ് ഖാന്‍ ആവശ്യപ്പെട്ടു എന്നാണ് നടി ആരോപിക്കുന്നത്. ‘ അയാള്‍ എന്നോട് മോശമായി സംസാരിച്ചു, എന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. ഹൗസ്ഫുള്‍ എന്ന സിനിമയില്‍ ഒരു റോള്‍ ലഭിക്കാനായി മുന്നില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിക്കാനും ആവശ്യപ്പെട്ടു,’ നടിയും മോഡലുമായ യുവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ സമയത്ത് തനിക്ക് 17 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും താരം പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലാണ് ഇവരുടെ വെളിപ്പെടുത്തല്‍.നേരത്തെ മീടു മുവ്‌മെന്റിന്റെ ഭാഗമായി സാജിദ് ഖാനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ തനിക്ക് ഇക്കാര്യം തുറുന്നു പറയാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്നാണ് പോള പറയുന്നത്.2018 ലെ മീടു മൂവ്‌മെന്റിനിടയില്‍ സാജിദ് ഖാനെതിരെ സിനിമാ മേഖലയിലെയും മാധ്യമരംഗത്തെയും സ്ത്രീകള്‍ ആരോപണം ഉന്നയിച്ചിരുന്നു.

Related Topics

Share this story