Nature

ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ടു, ഡൽഹിയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

ന്യൂഡൽഹി: ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ ഡൽഹിയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. ഹരിപ്പാട് സ്വദേശി വൈശാഖാണ്(30) മരിച്ചത്. ഡല്‍ഹിയില്‍ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു വൈശാഖ്. ലോക്ക് ഡൗണിനെ തുടർന്ന് ഹോട്ടല്‍ അടച്ചിട്ടതോടെ ജോലി നഷ്ടപ്പെടുകയും നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു.പിന്നീട് ജോലി ലഭിച്ചെന്ന് വീട്ടിൽ പറഞ്ഞാണ് കഴിഞ്ഞ മൂന്നാം തിയതി വൈശാഖ് ഡൽഹിയിലേക്ക് മടങ്ങുന്നത്. പിന്നീട് വാട്‌സാപ്പ് ഗ്രൂപ്പില്‍ വ്യാഴാഴ്ച നിരാശ കലര്‍ന്ന സന്ദേശവും കൈമുറിച്ച ദൃശ്യങ്ങളും ഇയാൾ അയക്കുകയായിരുന്നു. ഇതു കണ്ട് ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഹരിപ്പാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടർന്ന് ഹരിപ്പാട് പോലീസ് ഡല്‍ഹി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു, തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിൽ വൈശാഖിനെ കണ്ടെത്തുകയായിരുന്നു. അമ്മ ചെറുപ്പത്തിൽ മരിച്ച വൈശാഖിന്റെ അച്ഛൻ ഭിന്നശേഷിക്കാരനാണ്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.