Times Kerala

ഉണക്കമീന്‍ കച്ചവടം തുടങ്ങി നടൻ കോബ്ര രാജേഷ്..!

 
ഉണക്കമീന്‍ കച്ചവടം തുടങ്ങി നടൻ കോബ്ര രാജേഷ്..!

‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരമാണ് കോബ്ര രാജേഷ്.ഇപ്പോളിതാ കോവിഡ് കാലത്ത് ജീവിക്കാന്‍ മാര്‍ഗമില്ലാതായതോടെ ഉണക്കമീന്‍ കച്ചവടം തുടങ്ങിയിരിക്കുകയാണ് കോബ്ര രാജേഷ്.

ഓഖി കാലത്ത് വീട് പോയതോടെ വാടകവീട്ടിലാണ് രാജേഷ് താമസിക്കുന്നത്. അമ്മയും ഭാര്യയും രണ്ട് പെണ്‍മക്കളും കൂടിയാണ് രാജേഷിന്റെ കുടുംബം. നടന്‍ വിനോദ് കോവൂരും കോവിഡ് പ്രതിസന്ധികള്‍ക്കിടെ മീന്‍ കച്ചവടം തുടങ്ങിയിരുന്നു. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും ജോലിയില്ലാതായതോടെ മറ്റു ജോലികളിലേക്ക് കടന്നിരുന്നു.

 

Related Topics

Share this story