Times Kerala

ബധിരരും മൂകരുമായ കമിതാക്കൾ പെട്രോൾ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്തു

 
ബധിരരും മൂകരുമായ കമിതാക്കൾ പെട്രോൾ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്‌: ബധിരരും മൂകരുമായ കമിതാക്കൾ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ ജക്കമ്പേട്ട സ്വദേശി നന്ദിപതി അശ്വിനി (20), ഗുണ്ടൂർ ജില്ലയിലെ ശ്രീനിവസാരവ് പെറ്റയിലെ ഷെയ്ഖ് മസ്തൻവാലി (27) എന്നിവരാണ്‌ ആത്മഹത്യ ചെയ്തത്‌. പെട്രോൾ ഒഴിച്ച്‌ തീകൊളുത്തിയാണ്‌ ഇരുവരും ജീവനൊടുക്കിയത്.പ്രണയത്തിലേക്കെത്തിയത്. അതേസമയം ഷെയ്ഖ് മസ്തൻവാലി മറ്റൊരു ബധിര യുവതിയെ വിവാഹം കഴിച്ചിരുന്നു. ഈ വിവരം മറച്ചുവെച്ചാണ്‌ അശ്വിനിയുമായി പ്രണയത്തിലായതെന്നും സുഹൃത്തുക്കൾ പറയുന്നു‌. രണ്ടു പേരും രണ്ട്‌ മതത്തിൽ പെടുന്നതിനാൽ വിവാഹം നടത്താൻ വീട്ടുകാർ വിസമ്മതിച്ചതിനാലാണ്‌ ആത്മഹത്യ ചെയ്‌തതെന്നാണ് പോലീസിന്റെ‌ പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ്‌ വിശദമായ അന്വേഷണം ആരംഭിച്ചു.

Related Topics

Share this story