Times Kerala

രാജ്യത്ത് 24 മണിക്കൂറിനിടെ 97,570 പേര്‍ക്ക് കോവിഡ്, 1201 മരണവും

 
രാജ്യത്ത് 24 മണിക്കൂറിനിടെ 97,570 പേര്‍ക്ക് കോവിഡ്, 1201 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 46 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേര്‍ക്കാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 46,59,985 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1201 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു.ഇതോടെ ആകെ മരണസംഖ്യ 77,472 ആയി ഉയര്‍ന്നു. നിലവില്‍ 9,58,316 പേരാണ് ചികിത്സയിലുള്ളത്. 36,24,197 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ആഗോളതലത്തിൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തിൽ വാൻ വര്ധനവാണുണ്ടായത്. രോ​ഗി​ക​ളു​ടെ എ​ണ്ണം 2.90 കോ​ടി​യി​ലേ​ക്ക് കുത്തിക്കുന്നതായാണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തു​വ​രെ 28,656,122 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് . 919,703 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 20,581,756 രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, പെ​റു, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.

Related Topics

Share this story