Nature

റോഡരികില്‍ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയിൽ 

മാനന്തവാടി : മദ്യലഹരിയില്‍ ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയിൽ . തോല്‍പ്പെട്ടി അരണപ്പാറ വെള്ളറ കോളനിയിലെ ചന്ത ബാബു എന്ന ബാബുവാണ്(25) പിടിയിലായത് .

തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്ബോള്‍ വഴിയില്‍ വെച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയെ പിന്തുടര്‍ന്ന യുവാവ് ആളൊഴിഞ്ഞ പ്രദേശത്ത് ​െവച്ച്‌ കയറിപ്പിടിക്കുകയായിരുന്നു. യുവതി കുതറിയോടുകയായിരുന്നു. യുവതിയുടെ കൈക്കും മുഖത്തിനും പരിക്കേറ്റു . യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ യുവാവ് കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.