Nature

അതിർത്തി തർക്കം; ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിൽ കമാൻഡർതല ചർച്ച അടുത്തയാഴ്ച

ന്യൂഡൽഹി : ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവുമായി കമാർഡർതല ചർച്ചകൾ അടുത്തയാഴ്ച നടത്തും . കിഴക്കൻ ലഡാക്കിൽ നാലുമാസമായി തുടരുന്ന അതിർത്തി സംഘർഷം ലഘൂകരിക്കാനും പട്ടാളത്തെ പിൻവലിക്കാനുമായി ഇരുരാജ്യങ്ങളും തമ്മിൽ ഏർപ്പെട്ട അഞ്ചിന ഉടമ്പടിയിലെ കാര്യങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതു സംബന്ധിച്ചാണ് ചർച്ച നടത്തുക .

വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീയുമായി വ്യാഴാഴ്ച മോസ്കോവിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിൽ എത്തിയിരുന്നു .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.