Nature

പ്ലസ്ടു വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി;മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ : പ്ലസ്ടു വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് മൂന്ന് പേര്‍ അറസ്റ്റില്‍ . എമ്ബേറ്റ് സ്വദേശികളായ വാസു(62), കുഞ്ഞിരാമന്‍, മോഹനന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

ഡ്രൈവറായ വാസു മൂന്ന് വര്‍ഷം മുമ്ബാണ് കുട്ടിയെ ആദ്യമായി പീഡനത്തിനിരയാക്കിയത് . പിന്നീട് കുഞ്ഞിരാമനും, മോഹനനും പല സ്ഥലത്ത് കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ചു . കഴിഞ്ഞ മാസമാണ് അവസാനമായി കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് .

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധു കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത് . പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.