Nature

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം;24 മണിക്കൂറിനിടെ 24886 പേര്‍ക്ക് കോവിഡ്

മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു . 24 മണിക്കൂറിനിടെ 24886 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതുവരെ 10,15,681 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 293 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 2,71,566 പേരാണ് ചികിത്സയില്‍ കഴിയുന്നത് .ആകെ 7,15,023 പേര്‍ രോഗമുക്തി നേടി . മരണസംഖ്യ 28724 ആണെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു .

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 4266 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സമയത്ത് 21 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ഡല്‍ഹി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ വന്നതോടെ, മൊത്തം കോവിഡ് ബാധിതര്‍ 2,09,748 ആയി ഉയര്‍ന്നു. മരണസംഖ്യ 4687 ആണെന്നും ഡല്‍ഹി ആരോഗ്യവകുപ്പ് കഅറിയിച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.