Nature

ജനശതാബ്ദികളും വേണാടും റദ്ദാക്കില്ല; റെയിൽവേ തീരുമാനം പിൻവലിച്ചു

ന്യൂഡൽഹി : കേരളത്തിലൂടെ ഓടുന്ന ജനശതാബ്ദി എക്സ്പ്രസുകളും വേണാട് എക്സ്പ്രസും നിർത്താനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു . യാത്രക്കാർ കുറവായതിനാൽ മൂന്നു വണ്ടികളും ഈ ശനിയാഴ്ച മുതൽ ഓടില്ലെന്ന് കഴിഞ്ഞ ചൊവ്വാഴ്ച റെയിൽവേ അറിയിച്ചിരുന്നു .

സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കാൻ റെയിൽവേ തയാറായത് . മൂന്നു വണ്ടികളും നിലവിലെ സമയക്രമത്തിൽ സർവീസ് നടത്തും . വെള്ളിയാഴ്ച വൈകീട്ടാണ് ഇതു സംബന്ധിച്ച നിർദേശം തിരുവനന്തപുരം ഡിവിഷൻ ആസ്ഥാനത്ത് ലഭിച്ചത് . കൊങ്കൺ പാതയിലെ തടസ്സങ്ങളെ തുടർന്ന് നിർത്തിയ നേത്രാവതി, രാജധാനി എക്സ്പ്രസുകളും 15 മുതൽ സർവീസ് ആരംഭിക്കും .

വേണാടിൽ 13.29 ശതമാനവും ജനശതാബ്ദികളിൽ 24 ശതമാനം യാത്രക്കാരുമാണുള്ളതെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു . ലോക്ഡൗൺ ഇളവിനെ തുടർന്ന് യാത്രക്കാർ കൂടിവരുന്ന സമയത്താണ് റെയിൽവേ ഇത്തരമൊരു തീരുമാനം എടുത്തത് . തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനസർക്കാരും എം.പി.മാരും റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് റെയിൽവേ തീരുമാനം പിൻവലിച്ചത്.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.