Nature

പാ​ര്‍​ട്ടി ഓ​ഫീ​സി​നാ​യി വാ​ങ്ങി​യ കെ​ട്ടി​ട​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​കയായ യുവതി മ​രി​ച്ച നി​ല​യി​ല്‍

പാ​​​റ​​​ശാ​​​ല : പാ​​​ര്‍​​​ട്ടി ഓ​​​ഫീ​​​സി​​​നാ​​​യി വാ​​​ങ്ങി​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ സി​​​പി​​​എം പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​യും എ​​​ഡി​​​എ​​​സ് അം​​​ഗ​​​വു​​​മാ​​​യ യു​​​വ​​​തി​​​യെ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ട​​​ത്തി . ഉ​​​ദി​​​യ​​​ന്‍​​​കു​​​ള​​​ങ്ങ​​​ര അ​​​ഴ​​​കി​​​ക്കോ​​​ണം മേ​​​ക്കേ​​​ഭാ​​​ഗ​​​ത്തു പു​​​ത്ത​​​ന്‍ വീ​​​ട്ടി​​​ല്‍ ശ്രീ​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ ആ​​​ശ (41) യാ​​​ണു തൂ​​​ങ്ങി​​​മ​​​രി​​​ച്ച​​​ത്.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പാ​​​ര്‍​​​ട്ടി പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​രു​​​ടെ മാ​​​ന​​​സി​​​ക പീ​​​ഡ​​​ന​​​ത്തെ തു​​​ട​​​ര്‍​​​ന്നാ​​​ണ് ആ​​​ശ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​തെ​​​ന്ന് ആ​​​രോ​​​പ​​​ണം ഉ​​​യ​​​ര്‍​​​ന്നു . ഇരുപതുവ​​​ര്‍​​​ഷ​​​മാ​​​യി പാർട്ടിയുടെ സ​​​ജീ​​​വ പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​യും സി​​​ഡി​​​എ​​​സ് അം​​​ഗ​​​വു​​​മാ​​​ണ് ആ​​​ശ . പാ​​​റ​​​ശാ​​​ല​​​യി​​​ലെ സി​​​പി​​​എം ഏ​​​രി​​​യാ ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ല്‍ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന മീ​​​റ്റിം​​​ഗി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത ശേ​​​ഷം ആ​​​റോ​​​ടെ​​​യാ​​​ണ് ആ​​​ശ​​​യെ കാ​​​ണാ​​​താ​​​യത് . ബ​​​ന്ധു​​​ക്ക​​​ള്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​യാ​​​ഞ്ഞ​​​തി​​​നെത്തുട​​​ര്‍​​​ന്ന് പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​​​കിയിരുന്നു .

തു​​​ട​​​ര്‍​​​ന്ന് വീ​​​ണ്ടും ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷണ​​​ത്തി​​​ല്‍ പാ​​​ര്‍​​​ട്ടി ഓ​​​ഫീ​​​സി​​​നു വാ​​​ങ്ങി​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ തൂ​​​ങ്ങി മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​പ്പോ​​​ള്‍ ആ​​​ശ​​​യു​​​ടെ ആ​​​ത്മ​​​ഹ​​​ത്യാക്കു​​​റി​​​പ്പ് ക​​​ണ്ടെ​​​ത്തി . ചെ​​​ങ്ക​​​ല്‍ ലോ​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ ര​​​ണ്ടു പേ​​​രു​​​ടെ മാ​​​ന​​​സി​​​ക പീ​​​ഡ​​​ന​​​മാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മാ​​​യി കുറിപ്പിൽ പ​​​റ​​​യു​​​ന്ന​​​ത് . പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി മേ​​​ല്‍​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു . മൃതദേഹം പോ​​​സ്റ്റ്മോ​​​ര്‍​​​ട്ട​​​ത്തി​​​നുവേ​​​ണ്ടി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി .​​​

മ​​​ക്ക​​​ള്‍: ശ്രീ​​​കാ​​​ന്ത്, അ​​​രു​​​ണ്‍​​​കൃ​​​ഷ്ണ.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.