Times Kerala

ഇണ ചേരാതെ കഴിഞ്ഞത് 15 വർഷങ്ങൾ; 62-ാം വയസിൽ പെരുമ്പാമ്പിട്ടത് ഏഴുമുട്ടകൾ!

 
ഇണ ചേരാതെ കഴിഞ്ഞത് 15 വർഷങ്ങൾ; 62-ാം വയസിൽ പെരുമ്പാമ്പിട്ടത് ഏഴുമുട്ടകൾ!

15 വർഷമായി ഇണചേരാത്ത പെരുമ്പാമ്പ് മുട്ടകൾ ഇട്ടു. 15 വർഷത്തോളം ഇണയില്ലാതെ മൃഗശാലയിൽ കഴിഞ്ഞ പെരുമ്പാമ്പാണ് മുട്ടയിട്ടത്. അതും ഒന്നോ രണ്ടോ അല്ല ഏഴ് മുട്ടകൾ. 62 വയസുള്ള പെരുമ്പാമ്പാണ് മുട്ടയിട്ടത്. അമേരിക്കയിലെ സെൻറ് ലൂയിസ് മൃഗശാലയിലാണ് അത്യപൂർവ സംഭവം നടന്നത്. അതേസമയം, അറുപതുകളിലേക്കെത്തുന്നതിന് വളരെ മുൻപുതന്നെ പെരുമ്പാമ്പുകൾ മുട്ടയിടുന്നത് അവസാനിപ്പിക്കാറുണ്ട് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. അതുകൊണ്ടുതന്നെ മുട്ടയിട്ട ഏറ്റവും പ്രായമുള്ള പാമ്പായിരിക്കും ഇതെന്നും മൃഗശാല അധികൃതർ പറയുന്നു.ജൂലൈ 23നാണ് പെരുമ്പാമ്പ് ഏഴ് മുട്ടകളിട്ടത്. 1961ലാണ് ഈ പാമ്പ് മൃഗശാലയിൽ എത്തുന്നത്. 1990ൽ ഇവ മുട്ടയിട്ടിരുന്നു. അന്ന് പാമ്പുകളെ ഒന്നിച്ച് ബക്കറ്റിൽ ഇട്ടിരുന്നതിനാൽ ഇണചേർന്ന് മുട്ടയിട്ടതാകാം എന്നാണ് കരുതുന്നത്. വീണ്ടും 2009ൽ മുട്ടയിട്ടെങ്കിലും അവ നശിച്ചുപേയതായും അധികൃതർ പറയുന്നു.

Related Topics

Share this story