chem

ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനും

വാഷിങ്ടന്‍: ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങളുടെ യുഎസ് പട്ടികയില്‍ പാകിസ്താനും. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ‘കണ്‍ട്രി റിപ്പോര്‍ട്ട് ഓണ്‍ ടെററിസം’ വാര്‍ഷിക റിപ്പോര്‍ട്ടിലാണു പാകിസ്താനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരസംഘടനകളായ ലഷ്‌കറെ ത്വയിബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയവ പാകിസ്താനില്‍ നിര്‍ബാധം പ്രവര്‍ത്തനവും പരിശീലനവും തുടരുകയും പണം സമാഹരിക്കുകയും ചെയ്യുന്നുണ്ടെന്നും 2016ലെ കണക്കുകള്‍ വച്ചു റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ പാകിസ്താനില്‍ ആക്രമണം നടത്തുന്ന തെഹ്‌രീകെ താലിബാന്‍ പോലുള്ള ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായി പാക്ക് സൈന്യവും സുരക്ഷാസേനകളും നടപടിയെടുത്തിട്ടുണ്ട്. എങ്കിലും അഫ്ഗാനിസ്ഥാനിലെ യുഎസ് താല്‍പര്യങ്ങളെ ഹനിക്കുന്ന അഫ്ഗാന്‍ താലിബാന്‍, ഹഖ്ഖാനി ശൃംഖല തുടങ്ങിയവയെ അമര്‍ച്ച ചെയ്യാന്‍ കാര്യമാത്രമായ നടപടികള്‍ പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അഫ്ഗാനിസ്ഥാന്റെ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളില്‍ ഇരു സംഘടനകളെയും എത്തിക്കാന്‍ പാകിസ്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ അവര്‍ ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

You might also like

Comments are closed.