Times Kerala

ഇ.കെ.നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 
ഇ.കെ.നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്‌.ആര്‍.ഡി യുടെ കീഴില്‍ കല്ല്യാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഇ.കെ.നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ 2019-20 വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

മെയ് 30 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും 200 ഫീസടച്ച രസീതും ജൂണ്‍ 3 നകം കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് ഫീസിളവുണ്ട്. www.ihrdmptc.org എന്ന വെബ് സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. ഫോണ്‍ 0497 2780287.

Related Topics

Share this story