Times Kerala

ടിക്‌ടോക്കിലൂടെ തുടങ്ങിയ പ്രണയം, ഒടുവിൽ ചതി.! നടി ജീവനൊടുക്കിയതിന് പിന്നിൽ

 
ടിക്‌ടോക്കിലൂടെ തുടങ്ങിയ പ്രണയം, ഒടുവിൽ ചതി.! നടി ജീവനൊടുക്കിയതിന് പിന്നിൽ

മധുരനഗർ: 26 വയസ്സുകാരിയായ തെലുങ്ക് സീരിയല്‍ നടി ശ്രാവണി കൊണ്ടാപള്ളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. എസ് ആര്‍ നഗര്‍ പോലീസ് ആണ് അന്വേഷണം നടത്തുന്നത്. ഹെെദരാബാദിലെ മധുരന​ഗറിലെ വസതിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്നൊരാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നെന്നും ഇയാളുടെ മാനസിക പീഡനമാണ് നടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും നടിയുടെ കുടുംബം ആരോപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു ദേവരാജിനെതിരെ നടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.എട്ട് വര്‍ഷമായി അഭിനയരം​ഗത്തുള്ള നടി മൗനരാ​ഗം, മനസു മംമത തുടങ്ങിയ സീരിയിലൂകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Related Topics

Share this story