Times Kerala

നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല; തർക്കങ്ങളെല്ലാം അവസാനിച്ചെന്ന് കോടതി

 
നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല; തർക്കങ്ങളെല്ലാം അവസാനിച്ചെന്ന് കോടതി

ഡൽഹി: നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഫയലിൽ സ്വീകരിക്കാത്ത സാഹചര്യത്തിൽ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് ഉറപ്പായി. പരീക്ഷ നടത്തുന്നത് സംബന്ധിച്ച തര്‍ക്കങ്ങളെല്ലാം കഴിഞ്ഞെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികള്‍ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുതലാണ്. അതുകൊണ്ട് സാമൂഹിക അകലം പാലിക്കാന്‍ സാധ്യമാകില്ലെന്നായിരുന്നു ഹര്‍ജി.അതേസമയം, വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള എല്ലാ നടപടികളും അധികൃതര്‍ സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.നേരത്തെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജെഇഇ മെയിന്‍ പരീക്ഷ നടത്തിയിരുന്നു.

Related Topics

Share this story