Times Kerala

സംഗീതോപകരണവുമായി വിമാനത്തിൽ കയറാൻ സിംഗപൂർ എയർലൈൻസ്​ അധികൃതർ അനുവദിച്ചില്ലെന്ന പരാതിയുമായി പ്രശസ്​ത ഗായിക ശ്രേയ ഘോഷാൽ

 
സംഗീതോപകരണവുമായി വിമാനത്തിൽ കയറാൻ സിംഗപൂർ എയർലൈൻസ്​ അധികൃതർ അനുവദിച്ചില്ലെന്ന പരാതിയുമായി പ്രശസ്​ത ഗായിക ശ്രേയ ഘോഷാൽ

സംഗീതോപകരണവുമായി വിമാനത്തിൽ കയറാൻ സിംഗപൂർ എയർലൈൻസ്​ അധികൃതർ അനുവദിച്ചില്ലെന്ന പരാതിയുമായി പ്രശസ്​ത ഗായിക ശ്രേയ ഘോഷാൽ. ട്വിറ്ററിലൂടെയാണ്​ ശ്രേയ പരാതിപ്പെട്ടത്​.

‘സംഗീതജ്​ഞരോ മറ്റ്​ വിലപിടിപ്പുള്ള ഉപകരണങ്ങൾ കൈയിലുള്ളവരോ സിംഗപൂർ എയർ​ൈലൻസിൽ കയറേണ്ടതില്ലെന്നാണ്​ അവർ ആഗ്രഹിക്കുന്നത് എന്ന്​ കരുതുന്നു​. ഒരു പാഠം പഠിച്ചു’ എന്നായിരുന്നു ശ്രേയയു​ടെ ട്വീറ്റ്​.

ശ്രേയയുടെ ട്വീറ്റ്​ ശ്രദ്ധയിൽ ​പെട്ട എയർലൈൻസ്​ അധികൃതർ ക്ഷമാപണം നടത്തി രംഗത്തെത്തി. ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നുവെന്നും, ശ്രേയയില്‍ നിന്നും പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയുമെന്നും അവർ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Related Topics

Share this story