Times Kerala

സഹോദരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് രണ്ടാനച്ഛനെ മകന്‍ കുത്തി കൊലപ്പെടുത്തി

 
സഹോദരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് രണ്ടാനച്ഛനെ മകന്‍ കുത്തി കൊലപ്പെടുത്തി

ന്യൂഡല്‍ഹി: രണ്ടാനച്ഛനെ മകന്‍ കുത്തി കൊലപ്പെടുത്തി. സഹോദരിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് യുവാവ് കൊലപ്പെടുത്തിയത്. യുവാവ് തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.വീട്ടിലെത്തി യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് കത്തി കണ്ടെടുത്തു.അമ്മയുടെ ഭര്‍ത്താവ് തന്‍റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ശല്ല്യപ്പെടുത്തുന്നതായി സംശയം തോന്നിയ യുവാവ് വീട്ടിലെത്തിയ രണ്ടാനച്ഛനെ യുവാവ് കത്തിക്കൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു.

Related Topics

Share this story