Times Kerala

വാട്ട്‌സ്ആപ്പിന് പിന്നാലെ ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി മെസഞ്ചറും

 
വാട്ട്‌സ്ആപ്പിന് പിന്നാലെ ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി മെസഞ്ചറും

വ്യാജപ്രചരണങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെ നിയന്ത്രണം ഏര്‍പ്പെടുത്താനായി ഒരുങ്ങിയിരിക്കുകയാണ് ഫേസ്ബുക്ക്. വാട്‌സ്ആപ്പിനു പിന്നാലെ മെസഞ്ചറിലും ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. ഉപയോക്താവിന് മെസഞ്ചറിലൂടെ വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ ഇനി മുതല്‍ അഞ്ച് സന്ദേശങ്ങള്‍ മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുകയുള്ളു. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ലിങ്കുകള്‍ എന്നിവയ്‌ക്കെല്ലാം അഞ്ച് സന്ദേശങ്ങള്‍ എന്ന നിബന്ധന ബാധകമായിരിക്കും.വ്യാജപ്രചാരണങ്ങള്‍ തടയുന്നതിനും തെറ്റായ വിവരങ്ങളും കൈമാറുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം

Related Topics

Share this story