Times Kerala

പാക്കിസ്ഥാന്‍ ബൗളര്‍മാരുടെ മോശം പ്രകടനം നേട്ടമാക്കി പേസര്‍ മുഹമ്മദ് ആമിര്‍ ലോകകപ്പ് ടീമിലേക്ക്

 
പാക്കിസ്ഥാന്‍ ബൗളര്‍മാരുടെ മോശം പ്രകടനം നേട്ടമാക്കി പേസര്‍ മുഹമ്മദ് ആമിര്‍ ലോകകപ്പ് ടീമിലേക്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ മോശം പ്രകടനം നടത്തിയത് നേട്ടമാക്കി പേസര്‍ മുഹമ്മദ് ആമിര്‍. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാതിരുന്ന ആമിറിനെ ഒടുവില്‍ സെലക്ടര്‍മാര്‍ തിരിച്ചുവിളിച്ചു. സമീപകാലത്തെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു ആമിറിന് ടീമില്‍ സ്ഥാനം നഷ്ടമായത്. എന്നാല്‍, ബൗളര്‍മാരുടെ നിരാശാജനകമായ പ്രകടനം ആമിറിന് തുണയാവുകയായിരുന്നു.

Related Topics

Share this story