Times Kerala

കോപ്പ അമേരിക്ക; 8 പ്രമുഖ താരങ്ങളെ പുറത്താക്കി അര്‍ജന്റീന പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു

 
കോപ്പ അമേരിക്ക; 8 പ്രമുഖ താരങ്ങളെ പുറത്താക്കി അര്‍ജന്റീന പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ടീമിനായുള്ള അര്‍ജന്റീനയുടെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. 40 അംഗ ടീമില്‍ ലോകകപ്പിലുണ്ടായിരുന്ന 11 പേരെ മാത്രമേ പരിശീലകന്‍ ലയണല്‍ സ്‌കലോനി ഉള്‍പ്പെടുത്തിയിട്ടുള്ളൂ. സൂപ്പര്‍താരം ലയണല്‍ മെസ്സിക്കൊപ്പം സെര്‍ജിയോ അഗ്യൂറോയും ഏഞ്ചല്‍ ഡി മരിയയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

മെയ് 30ന് ടൂര്‍ണമെന്റിനുള്ള അവസാന 23 അംഗ ടീമിനെ തെരഞ്ഞെടുക്കും. ജൂണ്‍ 14നാണ് ബ്രസീലിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും കോപ്പ അമേരിക്കയുടെ ഫൈനലിലെത്തിയ അര്‍ജന്റീനയ്ക്ക് കിരീടം നേടാനായിട്ടില്ല. ഇത്തവണ ബ്രസീല്‍ ഉള്‍പ്പെടെ കരുത്തരായ ടീമുകളെ മറികടന്നാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് കിരീടവിജയം നേടാന്‍ കഴിയുകയുള്ളൂ.

Related Topics

Share this story