chem

പരിശീലനത്തിനിടെ അപകടം; മുന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന് ജീവൻ തിരികെ കിട്ടിയത് തലനാരിഴയ്ക്ക്

മാഡ്രിഡ്: ഫോര്‍മുലവണ്‍ ചാമ്പ്യന്‍ ഡ്രൈവര്‍ ഫെര്‍ണാണ്ടോ അലോന്‍സോയുടെ കാര്‍ അപകടത്തില്‍പെട്ടു. പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. അതിവേഗത്തില്‍ കുതിച്ചെത്തിയ താരത്തിന്റെ കാര്‍ ആദ്യം ഇടതുവശത്തെ മതിലില്‍ ഇടിക്കുകയും പിന്നീട് നിരങ്ങി വലതുവശത്തെ മതിലില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ ഇടതുവശത്തെ മുന്നിലെയും പിറകിലെയും ടയറും വാഹനത്തിന്റെ മുന്‍ ഭാഗവും തകര്‍ന്നു. ഭാഗ്യംകൊണ്ട് താരം നിസാര പരിക്കുകളോടെ രക്ഷപെട്ടു.

You might also like

Comments are closed.