Times Kerala

ഈ ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളി കളയരുത്!

 
ഈ ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളി കളയരുത്!

എന്താണ് ഹൃദയാഘാതം ?
ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാവുന്നത് . കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതുമൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോള്‍ ഹൃധയപെശികള്‍ക്ക് രക്തം കിട്ടുന്ന അളവ് കുറയുകയും ഹൃധയാഘതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങുകയും ചെയ്യും. കൊഴുപ്പടിഞ്ഞു രക്തക്കുഴലുകളുടെ വ്യാസം വളരെ ചുരുങ്ങിക്കഴിഞ്ഞാല്‍ ഏതു നിമിഷവും പൂര്‍ണ്ണമായി അടഞ്ഞു രക്തയോട്ടം സ്തംഭിക്കാം. രക്തയോട്ടം സ്തംഭിക്കുമ്പോള്‍ രക്തം കട്ടപിടിക്കുന്നു. അങ്ങിനെ ഹൃധയപേശികള്‍ക്ക് രക്തം കിട്ടാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാവുന്നത് .

ഹൃധയാഘതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസമെന്താണ് ?
ഹൃദയരക്തധമനികളില്‍ ബ്ലോക്ക്‌ ഉണ്ടായി ഹൃദയപേശികള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃധയാഘാതത്തിന്റെ ഫലമായി ചിലരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചുപോകുന്നതിനാണ് ഹൃധയസ്തംഭാനം എന്ന് പറയുന്നത്. ഹൃദയാഘാതം വന്നവര്‍ക്ക് വേഗം വൈദ്യസഹായം കിട്ടിയാല്‍ ഹൃദയസ്തംഭാനം വരാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെടാം. ഹൃദയാഘാതമുണ്ടാകുന്നവരില്‍ 10 ശതമാനത്തോളം പേര്‍ക്കും ഹൃദയസ്തംഭാനം വരാം. ഇത്തരക്കാരാണ് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും മരിച്ചുപോകുന്നത്.

എന്താണ് അന്‍ജൈന ?
ഹൃദയപേശികള്‍ക്ക് ആവശ്യത്തിനു രക്തം ലഭിക്കാത്തതിന്റെ ഫലമായുണ്ടാകുന്ന നെഞ്ചുവേധനയാണ് അന്‍ജൈന. ഹൃധയധമാനികളിലുണ്ടാകുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമായി ഇതിനെ തിരിച്ചറിയണം. ആവശ്യത്തിനു രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയം വേദനയുടെ രൂപത്തില്‍ നമുക്ക് സൂജന നല്‍കുന്നു. നമുക്ക് ശ്വാസം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെയാണ് ഹൃദയവും നേരിടുന്നത്

അന്‍ജൈന എങ്ങനെയൊക്കെ അനുഭവപ്പെടാം ?
പലരിലും പലതരത്തിലാണ് ഇത് അനുഭവപ്പെടുക. നെഞ്ചില്‍ വലിയൊരു ഭാഗം കയട്ടിവച്ചത് പോലെ തോന്നുക, നെഞ്ഞെരിച്ച്ചിലുണ്ടാവുക, നെഞ്ചു വലിഞ്ഞുമുറുകുന്നത് പോലെ തോന്നുക, നെഞ്ചില്‍ നിന്ന് വേദന തോളുകള്‍, കഴുത്ത്, കൈകള്‍, താടിയെല്ല്, പുറം തുടങ്ങിയ ശരീരഭാകങ്ങളിലേക്ക് പടരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. നെഞ്ചിലും കയ്യിലുമായ് വേദന വരുന്ന 70 % പേരിലും അതിനു കാരണം ഹൃദ്രോഗം ആയിരിക്കും. ചിലര്‍ക്ക് നെഞ്ചു വേദനക്ക് പകരം വയറ്റിലാണ് അസ്വസ്ഥത അനുഭവപ്പെടുക. ചിലപ്പോള്‍ ഓക്കാനം, ചര്‍ദി, ശ്വാസംമുട്ടല്‍, തല കറക്കം, വയറിളക്കം എന്നിവയും ഉണ്ടാകാറുണ്ട്.

Related Topics

Share this story