Times Kerala

ലോകകപ്പില്‍ ജാദവ് കളിച്ചില്ലെങ്കില്‍ പകരമെത്തുക പുതിയൊരു താരം..!

 
ലോകകപ്പില്‍ ജാദവ് കളിച്ചില്ലെങ്കില്‍ പകരമെത്തുക പുതിയൊരു താരം..!

മുംബൈ: ലോകകപ്പിന് തൊട്ടുമുന്‍പ് പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് ശാരീരിക ക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ മറ്റൊരു താരത്തിന് ടീമില്‍ ഇടം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഋഷഭ് പന്ത്, അമ്പാട്ടി റായിഡു എന്നിവരായിരുന്നു പകരക്കാരുടെ പട്ടികയില്‍ ഉള്ളതെങ്കിലും മറ്റൊരു താരത്തിനെയാണ് ബിസിസിഐ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ജാദവ് മാറിയാല്‍ ഏറെ സാധ്യത അക്‌സര്‍ പട്ടേലിന് ആയിരിക്കും. അമ്പാട്ടി റായിഡുവും പരിഗണനയിലുണ്ട്. ജാദവിന്റെ പരിക്കിനെക്കുറിച്ച് ബിസിസിഐ ഓരോ ദിവസവും നിരീക്ഷിച്ചുവരികയാണ്. പരിക്കില്‍നിന്നും മുക്തനാകാന്‍ കഴിയുമെന്നാണ് താരത്തിന്റെയും പ്രതീക്ഷ.

Related Topics

Share this story