Times Kerala

ഷോളയാർ ഡാം തുറക്കാൻ അനുമതി

 
ഷോളയാർ ഡാം തുറക്കാൻ അനുമതി

തൃശൂർ: കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2663 അടിയിൽ എത്തിയാൽ ഡാം തുറന്ന് അധികജലം, പകൽസമയം മാത്രം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നതിന് അനുമതി നൽകി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഉത്തരവിട്ടു. കേരള ഷോളയാർ ഡാമിൽ നിലവിലെ ജലനിരപ്പ് 2662 അടിയായതിനാലും തെക്ക്-കിഴക്ക് അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ തമിഴ്‌നാട്, വാൽപ്പാറ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമാണ് ഇടമലയാർ ഡാം റിസർച്ച് ആൻഡ് സേഫ്റ്റി ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ ഡാം തുറക്കാൻ അനുമതി തേടിയത്.അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികൾക്കും നിരോധനം ഏർപ്പെടുത്തിയും ജില്ലാ കളക്ടർ ഉത്തരവിട്ടു. കേരള ഷോളയർ ഡാം തുറക്കുമ്പോൾ പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാൽവുകൾ തുറക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽനിന്ന് മുൻകൂർ അനുമതി വാങ്ങേണ്ടതാണെന്നും കളക്ടർ അറിയിച്ചു.

Related Topics

Share this story