Times Kerala

കട്ടിയുള്ള താടിയും മീശയും വളരാന്‍!

 
കട്ടിയുള്ള താടിയും മീശയും വളരാന്‍!

താടിയും മീശയും വളരാനുള്ള പലതരത്തിലുള്ള വഴികള്‍ പരീക്ഷിക്കുന്നവര്‍ ആണ് നമ്മള്‍ മലയാളികള്‍ .ചെറുപ്പക്കാര്‍ മിക്കവാറും എല്ലാവരും താടിയും മീശയും വളരാന്‍ എന്തൊക്കെ വഴികള്‍ എന്ന് നോക്കി കണ്ണില്‍ കാണുന്ന പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ അല്ലങ്കില്‍ ക്രീമുകള്‍ എല്ലാം വാങ്ങി പുരട്ടി കാശ് പോകുന്നതല്ലാതെ ഒരു ഗുണവും കിട്ടിയില്ല എന്ന് പരാതി പറയുന്നവര്‍ ആയിരിക്കും .എങ്കില്‍ ഇതാ രണ്ടു മാസം കൊണ്ട് നല്ല കട്ട താടി ഉണ്ടാകുവാന്‍ സഹായിക്കുന്ന ഒരു കൂട്ട് .പ്രത്യേകം ശ്രദ്ധിക്കുക ഇത് മുഴുവനായും വായിച്ച ശേഷം ഇതില്‍ പറഞ്ഞിരിക്കുന്ന അതെ രീതിയില്‍ പ്രയോഗിച്ചാല്‍ മാത്രമേ ശരിയായ ഫലം കിട്ടുകയുള്ളൂ .

ഈ മിശ്രിതം തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ആവണക്കെണ്ണ,വെളിച്ചെണ്ണ പിന്നെ കറിവേപ്പില എന്നിവയാണ് .

ഒരു ചട്ടിയില്‍ അല്‍പ്പം വെളിച്ചെണ്ണ ഒഴിച്ച ശേഷം നല്ലപോലെ തിളക്കാന്‍ അനുവധിക്കുക.നല്ലതുപോലെ തിളച്ച എണ്ണയിലേക്ക് കറിവേപ്പില ഇട്ട് കൊടുക്കുക .കറിവേപ്പില നല്ല കറുത്ത നിറം ആകുന്നതുവരെ എണ്ണ ചൂടാക്കുക ശേഷം അടുപ്പില്‍ നിന്നും വാങ്ങി തണുക്കാന്‍ അനുവദിക്കുക .എണ്ണ നല്ലതുപോലെ തണുത്ത ശേഷം ഒരു അരിപ്പ ഉപയോഗിച്ച് എണ്ണ അരിച്ച് ഒരു കുപ്പിയിലേക്ക്‌ ഒഴിക്കുക ,ശേഷം ആ എണ്ണ എത്രയുണ്ടോ അത്രയും അളവില്‍ ആവണക്കെണ്ണ അതിലേക്കു മിക്സ്‌ ചെയുക .

ഉപയോഗിക്കേണ്ട വിധം 
രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്പ് ഒരു പാത്രത്തില്‍ അല്‍പ്പം തിളച്ച വെള്ളം എടുക്കുക .ശേഷം ആ വെള്ളം ഉപയോഗിച്ച് മുഖത്ത് ആവി പിടിക്കുക .നല്ലതുപോലെ മുഖം വിയര്‍ക്കുന്നത് വരെ ആവി പിടിക്കണം .ശേഷം ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക .പിന്നീടു മുഖം വൃത്തിയായി തുടച്ച ശേഷം തയാറാക്കി വച്ചിരിക്കുന്ന എണ്ണ മുഖത്ത് തേച്ചു പിടിപ്പിക്കുക .അല്‍പ്പ സമയത്തിന് ശേഷം കിടന്നുറങ്ങാം.രാവിലെ മുഖം ശുദ്ധമായ വെള്ളത്തില്‍ കഴുകി കളയുക .

Related Topics

Share this story