Times Kerala

വേരികോസ് വെയിന്‍ പൂര്‍ണ്ണമായും മാറാന്‍!

 
വേരികോസ് വെയിന്‍ പൂര്‍ണ്ണമായും മാറാന്‍!

ശരീരകലകൾക്ക് ഓക്സിജൻ നൽകിയശേഷം കലകളിൽ നിന്ന് ലഭിക്കുന്ന കാർബൺ ഡൈ ഓക്സൈഡ്എന്ന മലിനവസ്തുവിനെ പുറന്തള്ളാനും ഓക്സിജൻ സമ്പുഷ്ടമാക്കാനും കലകളിൽ നിന്ന് രക്തംഹൃദയത്തിലേയ്ക്ക തിരിച്ചെത്താൻസഹായിക്കുന്ന രക്തക്കുഴലുകളാണ് സിരകൾ അഥവാ വെയിനുകൾ. സിരകൾക്കകത്ത് മുന്നോട്ടുള്ള രക്തപ്രവാഹത്തിന് സഹായിക്കുവാൻ നിരവധി സൂക്ഷ്മവാൽവുകൾ കാണപ്പെടുന്നു. കാലിന്റെ അറ്റത്തുനിന്നും ഹൃദയം പോലൊരു പമ്പിംഗ് ഉപകരണമില്ലാതെ രക്തം മുകളിലേയ്ക്കൊഴുകിയെത്തുന്നതിനുകാരണം ഈ വാൽവുകളും സിരകളെ അമർത്തുന്ന പേശികളുമാണ്. ഈ വാൽവുകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുമൂലം രക്തത്തിന്റെ ഒഴുക്കു തടസ്സപ്പെടുകയും സിരകൾ വളഞ്ഞ് വികസിക്കുകയും ചെയ്യുന്ന അവസ്ഥയാണ് വേരിക്കോസ് വെയിൻ.

വേരിക്കോസ് വെയിൻ ഉണ്ടാകാനുള്ള കാരണങ്ങള്‍
ഭൂഗുരുത്വം മൂലം കൂടുതൽ രക്തം കാലുകളിൽത്തന്നെ തങ്ങിനിൽക്കാനിടയുണ്ട്. അമിതവണ്ണമുള്ളവരും കൂടുതൽ സമയം നിന്നുകൊണ്ടുജോലി ചെയ്യേണ്ടിവരുന്നവരിലും സിരകൾ വളഞ്ഞ വികൃതരൂപം പ്രാപിക്കുന്നു. പ്രൊജസ്ട്രോൺ എന്ന സ്ത്രീഹോർമോണിനും സ്ത്രീകളിൽ ഈ അവസ്ഥ ഉണ്ടാക്കുന്നതിന് പങ്കുണ്ട്. വളരെക്കാലത്തേയ്ക്കു നീണ്ടുനിൽക്കുന്ന വേരിക്കോസിൽ കാലുകഴപ്പ്, വ്രണങ്ങൾ, നീര് എന്നിവയുണ്ടാക്കുന്നു. വേരിക്കോസ് വ്രണങ്ങൾ കരിയാൻ വളരെക്കൂടുതൽ കാലതാമസം വരുന്നതാണ്.

പരിഹാരങ്ങള്‍ .
ഇത്തരം അസുഖങ്ങളുള്ളവർ വളരെക്കൂടുതൽ നിൽക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കിടെ നടക്കുന്നതും ഇറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുന്നതും അമിതവണ്ണം കുറയ്ക്കുന്നതും രോഗചികിത്സയ്ക്ക് അത്യന്താപേക്ഷിതമാണ്.ശസ്ത്രക്രിയയാണ് ഇതിനുള്ള പ്രധാന ചികിത്സ. എൻഡ്രാവെനസ് ലേസർതെറാപ്പി എന്നറിയപ്പെടുന്ന ചികിത്സയും ഫലപ്രദമാണ്.

വെളുത്തുള്ളി ഉപയോഗിച്ച് വേരികോസ് വെയിന്‍ തടയാം അത് എങ്ങനെ എന്ന് നോക്കാം
ധാരാളം ആരോഗ്യഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് വെളുത്തുള്ളി. ഇത് രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുന്നു. വെളുത്തുള്ളി രക്തക്കുഴലിലെ എല്ലാ തടസ്സവും മാറ്റുന്നു.ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തിലും വെളുത്തുള്ളി മുന്നിലാണ്. വെരിക്കോസ് വെയിന്‍ മാറ്റാന്‍ വെളുത്തുള്ളി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം.

ആവശ്യമുള്ള വസ്തുക്കള്‍
ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, അരഗ്ലാസ്സ് ഓറഞ്ച് ജ്യൂസ്, വെളുത്തുള്ളി നല്ലതുപോലെ ചതച്ചത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
ഈ മൂന്ന് മിശ്രിതങ്ങളെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിനു 12 മണിക്കൂറിന് മുന്‍പ് തയ്യാറാക്കി വെയ്ക്കണം.

ഉപയോഗിക്കേണ്ട വിധം
വെരിക്കോസ് വെയിന്‍ ഉള്ള ഭാഗങ്ങളില്‍ ഈ മിശ്രിതം നല്ലതു പോലെ പുരട്ടുക. ഈ മിശ്രിതം കാലില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. ഇവ കാലുമായി ചേരുന്നതു വരെ തേച്ച് പിടിപ്പിച്ച് ബാന്‍ഡേജ് അല്ലെങ്കില്‍ ടവ്വല്‍ ഉപയോഗിച്ച് 15 മിനിട്ട് കെട്ടിവെയ്ക്കുക.

വെരിക്കോസ് വെയിന്‍ കുറയാന്‍ ഈ പരിഹാരത്തിലൂടെ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും ചെയ്യാം. വെരിക്കോസ് വെയിനിന് ഇതിലൂടെ പരിഹാരം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല.

Related Topics

Share this story