Times Kerala

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അപാകത; പാലം നിര്‍മ്മിച്ച കമ്ബനി ഉടമയുടെ മൊഴി രേഖപ്പെടുത്തി

 
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അപാകത; പാലം നിര്‍മ്മിച്ച കമ്ബനി ഉടമയുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അപാകതയെ കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു. പാലം നിര്‍മ്മിച്ച കമ്ബനി ഉടമയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന്‍െറ പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കും. പദ്ധതി നടപ്പാക്കിയ റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്പറേഷനിലെയും മേല്‍നോട്ടം വഹിച്ച കിറ്റ്കോയിലെയും ഉദ്യോഗസ്‌ഥരുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.നിര്‍മാണത്തിന് ഉപയോഗിച്ച സിമന്റ് ഉള്‍പ്പെടെ ഉള്ളവയുടെ അളവ് പരിശോധിക്കാനായി ശേഖരിച്ച സാംപിളുകള്‍ കാക്കനാട് റീജിയണല്‍ അനാലിറ്റിക്കല്‍ ലാബില്‍ പരിശോധനക്കയച്ചു. ഇതിന്‍റെ ഫലം കൂടി ഉള്‍പ്പെടുത്തിയായിരിക്കും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Related Topics

Share this story