Times Kerala

തൃശൂരില്‍ സ്വര്‍ണക്കടത്ത്; 300 പവന്‍ സ്വര്‍ണ്ണം പിടികൂടി

 
തൃശൂരില്‍ സ്വര്‍ണക്കടത്ത്; 300 പവന്‍ സ്വര്‍ണ്ണം പിടികൂടി

തൃശൂര്‍: തൃശൂരില്‍ പുതുക്കാട് നിന്നും രേഖകള്‍ ഇല്ലാതെ കടത്തിയ 300 പവന്‍ സ്വര്‍ണ്ണം പിടികൂടി. ചാവക്കാട് സ്വദേശി ശ്യാംലാല്‍ എക്സൈസ് പിടിയിലായി. ബാഗില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച നിലയിലായിരുന്നു ആഭരണങ്ങള്‍ കണ്ടെടുത്തത്.വയനാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സില്‍ ആയിരുന്നു ഇയാള്‍ സ്വര്‍ണവുമായി യാത്ര ചെയ്തത്. പുതുക്കാട് ടോള്‍ പ്ലാസയ്ക്ക് സമീപം നടന്ന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്.

Related Topics

Share this story