Times Kerala

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യക്ക് കാരണം കുടുബവ‍ഴക്ക്; കൂടുതല്‍ തെളിവുകള്‍ പുറത്ത്

 
നെയ്യാറ്റിന്‍കരയിലെ ആത്മഹത്യക്ക് കാരണം കുടുബവ‍ഴക്ക്; കൂടുതല്‍ തെളിവുകള്‍ പുറത്ത്

നെയ്യാറ്റിന്‍കര : അമ്മയുടെയും മകളുടെയും ആത്മഹത്യക്ക് കാരണം കുടുബവ‍ഴക്ക് എന്ന് ഉറപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആത്മഹത്യക്ക് മുന്‍പുളള ഇരുവരുടെയും കൂടുതല്‍ കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തു. കുടുംബ വ‍ഴക്കിനെ തുടര്‍ന്നുളള കടുത്ത മനോവിഷമവും, വീട് ജപ്തിചെയ്യുന്നതിന്‍റെ സാബത്തിക പ്രാരാബ്ദവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.കടം കയറിയ വീട് വില്‍ക്കുന്നതിനുളള എല്ലാ ശ്രമങ്ങളും ഭര്‍ത്തൃമാതാവായ കൃഷ്ണമ്മ തടഞ്ഞുവെന്ന് ആരോപിക്കുന്ന മറ്റൊരു എ‍ഴുത്തും പോലീസിനു ലഭിച്ചു . നോട്ട് ബുക്കില്‍ എ‍ഴുതിയ കുറിപ്പുകള്‍ പോലീസിന്റെ കൈവശമുണ്ട് . ഭര്‍ത്തൃമാതാവായ കൃഷ്ണമ്മക്ക് വീട് വിറ്റ് കടംവീട്ടാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. പകരം പൂജകള്‍ നടത്തുന്നതിനാണ് താല്‍പര്യം ഉണ്ടായിരുന്നത്.ഭര്‍ത്തൃമാതാവായ കൃഷ്ണമ്മ, അനുജത്തി ശാന്തി എന്നീവര്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി കുറിപ്പില്‍ പറയുന്നു. ആത്മഹത്യ ചെയ്ത ലേഖ, വൈഷ്ണവി എന്നീവരുടെ ആത്മഹത്യ കുറിപ്പിലെ ആരോപണങ്ങള്‍ പ്രതികള്‍ സമ്മതിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Topics

Share this story