Times Kerala

ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ മത്സരപ്പരീക്ഷകള്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു

 
ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ മത്സരപ്പരീക്ഷകള്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു

തിരുവനന്തപുരം: പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററി പി.എസ്.സി, എസ്.എസ്.സി, ആര്‍.ആര്‍.ബി, ബാങ്ക് മത്സരപ്പരീക്ഷകള്‍ക്കുവേണ്ടി ആറു മാസം ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനത്തിനായി പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/ പട്ടിക വര്‍ഗക്കാര്‍ക്കും ഒരു ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി/ പട്ടിക വര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി സ്റ്റൈപ്പന്റ് ലഭിക്കും. ജൂണ്‍ ആറിന് ആരംഭിക്കുന്ന ക്ലാസില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ , ഒരു ഫോട്ടോ സഹിതം മേയ് 31ന് മുന്‍പ് ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ അപേക്ഷിക്കണം. അപേക്ഷാഫോറം ഈ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471-2543441.

Related Topics

Share this story