Times Kerala

കൊതുകു നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ആവശ്യം; ദേശീയ ഡെങ്കി ദിനാചരണം കോഴിക്കോട് ജില്ലയില്‍ സംഘടിപ്പിച്ചു

 
കൊതുകു നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ആവശ്യം; ദേശീയ ഡെങ്കി ദിനാചരണം കോഴിക്കോട് ജില്ലയില്‍ സംഘടിപ്പിച്ചു

കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും മരുതോങ്കര ഗ്രാമപഞ്ചായത്തിന്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മരുതോങ്കര സാംസ്‌കാരിക നിലയത്തില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് നിര്‍വഹിച്ചു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം സതി അധ്യക്ഷത വഹിച്ചു. അഡിഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാ ദേവി മുഖ്യപ്രഭാഷണം നടത്തി. ഡെങ്കിപനിയെ കുറിച്ചും അതിന്റെ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ഡോ. ആശാദേവി വിശദീകരിച്ചു.ദിനാചരണത്തോടനുബന്ധിച്ച്‌ രാവിലെ വാര്‍ഡ്തലത്തില്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ശുചീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ തുടരാനും തീരുമാനിച്ചു.ജില്ലാ മലേറിയ ഓഫീസര്‍ കെ പ്രകാശ്കുമാര്‍ വിഷയാവതരണം നടത്തി. കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. ഷാജഹാന്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ മാസ്മീഡിയ ഓഫീസര്‍ എം പി മണി, ബേബി നാപ്പള്ളി, കെ ടി മോഹനന്‍, പി കെ കുമാരന്‍, ഡോ. ലതിക, സുരേഷ്‌കുമാര്‍ തുടങ്ങിയ ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി, കുടുംബശ്രീ, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. മരുതോങ്കര പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആനന്ദ് സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി പി നാരായണന്‍ നന്ദിയും പറഞ്ഞു.

Related Topics

Share this story