Times Kerala

80783 അധ്യാപകര്‍ അവധിക്കാല ഐടി പരിശീലനം പൂര്‍ത്തിയാക്കി

 
80783 അധ്യാപകര്‍ അവധിക്കാല ഐടി പരിശീലനം പൂര്‍ത്തിയാക്കി

എറണാകുളം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ്് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നല്‍കുന്ന അവധിക്കാല ഹൈടെക് പരിശീലനം 80783 അധ്യാപകര്‍ പൂര്‍ത്തിയാക്കി. 41295 ലോവര്‍ പ്രൈമറി അധ്യാപകരും 33241 അപ്പര്‍ പ്രൈമറി അധ്യാപകരും ഉള്‍പ്പെകടെ 74536 പ്രൈമറി അധ്യാപകരാണ് നാലു ബാച്ചുകളിലായി പരിശീലനം പൂര്‍ത്തിയാക്കിയത്.ഹയര്‍സെക്കന്‍ഡറി – വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ 6247 അധ്യാപകര്‍ ആദ്യബാച്ചില്‍ പരിശീലനം നേടി. മേയ് 17 മുതല്‍ ഹയര്‍സെക്കന്‍ഡറി -വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കുള്ള രണ്ടാം ബാച്ച്‌ പരിശീലനവും ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ആദ്യബാച്ച്‌ പരിശീലനവും കാഴ്ച പരിമിതരായ അധ്യാപകര്‍ക്കുള്ള പ്രത്യേക ഐടി പരിശീലനവും ആരംഭിക്കും. ഏകജാലക പ്രവേശന പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള അധ്യാപകര്‍, പൊതു പരിശീലനത്തിലെ ഡി.ആര്‍.ജി.മാര്‍, പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക ബാച്ചുകള്‍ ക്രമീകരിക്കുമെണെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഇതിനനുസരിച്ചുള്ള ക്രമീകരണം സ്‌കൂളുകള്‍ കൈറ്റ് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെട്ട് നടത്തും.

Related Topics

Share this story