Times Kerala

ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡെങ്കിപ്പനി ദിനാചരണം നടത്തി

 
ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡെങ്കിപ്പനി ദിനാചരണം നടത്തി

കാസര്‍ഗോഡ്: ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചെര്‍ക്കളയില്‍ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഓമന അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സി എം കായിഞ്ഞി മുഖ്യപ്രഭാഷണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി കൊതുക് ഉറവിട നശീകരണം, ഗൃഹ സന്ദര്‍ശനം, ബോധവല്‍ക്കരണം എന്നിവ നടത്തി.

Related Topics

Share this story