Times Kerala

ഹോംവര്‍ക്ക് ചെയ്യാതെ ക്ലാസിലെത്തിയ കുട്ടിയെ അധ്യാപകന്‍ ക്രൂര ശിക്ഷയ്ക്കിരയാക്കി

 
ഹോംവര്‍ക്ക് ചെയ്യാതെ ക്ലാസിലെത്തിയ കുട്ടിയെ അധ്യാപകന്‍ ക്രൂര ശിക്ഷയ്ക്കിരയാക്കി

മധ്യപ്രദേശ്: ഹോംവര്‍ക്ക് ചെയ്യാതെ ക്ലാസിലെത്തിയ കുട്ടിയെ ക്രൂരശിക്ഷയ്ക്കിരയാക്കി അധ്യാ പകന്‍. മധ്യപ്രദേശിലെ ഝബുവയില്‍ ജവഹര്‍ നവോദയ സര്‍ക്കാര്‍ സ്‌കൂളിലായി രുന്നു സംഭവം.അസുഖത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി 10 ദിവസം ക്ലാസില്‍ പോയിരുന്നില്ല.തുടര്‍ന്ന് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനി ഹോംവര്‍ക്ക് പൂര്‍ത്തിയാക്കിയില്ല എന്ന കാരണം പറഞ്ഞ് അധ്യാപകനായ മനോജ് വര്‍മ്മ (35) ശിക്ഷ വിധിക്കുകയായിരുന്നു.168 അടിയാണ് ക്രൂരനായ അധ്യാപകന്‍ ശിക്ഷ വിധിച്ചത്.കുട്ടിയുടെ പിതാവ് പരാതി നല്‍കി യതോടെ സ്‌കൂള്‍ അധികൃതര്‍ അധ്യാപകനെ സസപെന്‍ഡ് ചെയ്തു.

Related Topics

Share this story