Times Kerala

ലോക അദ്ധ്യാപകദിനം

 
ലോക അദ്ധ്യാപകദിനം

അദ്ധ്യാപകരെ ആദരിക്കുന്ന ദിനമാണ് അദ്ധ്യാപകദിനമായി നാം കണക്കാക്കി വരുന്നത്. ഒക്ടോബർ 5 ആണ് “ലോക അദ്ധ്യാപകദിനമായി” യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നത്. എന്നിരുന്നാലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിലാണ് അവരുടെ രാജ്യങ്ങളിലെ അദ്ധ്യാപകദിനം ആചരിക്കുന്നത്.

1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചു വരുന്നുണ്ട്. അദ്ധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് നമ്മൾ അധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്.

ഇന്ത്യയെ കൂടാതെ സെപ്റ്റംബർ 5 അധ്യാപകദിനമായി ആഘോഷിക്കുന്ന രാജ്യങ്ങളും ഉണ്ട്. അസ‍ർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങളിൽ സെപ്തംബർ 5 ഔദ്യോഗികമായി അധ്യാപകദിനമായി ആചരിച്ചു വരുന്നു.

Related Topics

Share this story