chem

കെല്‍ട്രോണില്‍ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചൂ

കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം ഒരു വര്‍ഷ കോഴ്‌സിന്റെ 2017-18 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. 27 വയസ്സ് കവിയരുത്. പഠനകാലയളവില്‍ വാര്‍ത്താ ചാനലുകളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ക്ലാസ്സുകള്‍ സെപ്തംബറില്‍ കോഴിക്കോട് സെന്ററില്‍ ആരംഭിക്കും. അഭിരുചി തെളീക്കല്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷാഫോം സെന്ററില്‍ നിന്നും ലഭിക്കും.കെ.എസ്.ഇ.ഡി.സി (ലി) എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 20നകം സെന്ററില്‍ ലഭിക്കണം. വിലാസം : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിങ്, റെയില്‍വെ സ്‌റേ്‌റഷന്‍ ലിങ്ക്‌റോഡ്, കോഴിക്കോട് -673002.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.