Times Kerala

അറ്റ്‌ലാന്റയെ തോല്‍പ്പിച്ച് ഇറ്റാലിയന്‍ കപ്പ് ലാസിയോയ്ക്ക്

 
അറ്റ്‌ലാന്റയെ തോല്‍പ്പിച്ച് ഇറ്റാലിയന്‍ കപ്പ് ലാസിയോയ്ക്ക്

റോം: ഇറ്റാലിയന്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ലാസിയോ അറ്റ്‌ലാന്റയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചാമ്പ്യന്മാരായി. സെര്‍ഗജ് മിലിങ്കോവിച്ച്(82), ജൊവാക്വിന്‍ കൊറേയ(90) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. മത്സരത്തില്‍ നേരിയ ആധിപത്യമുണ്ടായിരുന്നിട്ടും അറ്റ്‌ലാന്റയ്ക്ക് അവസാന മിനിറ്റുകളില്‍ വന്ന പിഴവാണ് തോല്‍വിക്കിടയാക്കിയത്.

Related Topics

Share this story