Times Kerala

കോലി ദുരന്തം ക്യാപ്റ്റന്‍! വീണ്ടും കടന്നാക്രമിച്ചു ഗംഭീർ

 
കോലി ദുരന്തം ക്യാപ്റ്റന്‍! വീണ്ടും കടന്നാക്രമിച്ചു ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയെ കടന്നാക്രമിച്ച് വീണ്ടും ഗൗതം ഗംഭീർ രംഗത്തെത്തി. ഐപിഎല്ലിനു മുമ്പും കോലിയുടെ നായകത്വത്തിനെതിരേ ഗംഭീര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കോലി തീര്‍ത്തും പരാജയമാണെന്നും ഐപിഎല്ലില്‍ ഇത്രയും വര്‍ഷമായി റോയല്‍ ചാലഞ്ചേഴ്‌സിന് ഒരു കിരീടം പോലും നേടിക്കൊടുക്കാന്‍ കഴിയാത്തത് തന്നെ ഇതിന്റെ തെളിവാണെന്നും ഗംഭീര്‍ തുറന്നടിച്ചിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് കോലി ഇപ്പോഴും നായകസ്ഥാത്തു തുടരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ വീണ്ടും കോലിക്കെതിരേ രംഗത്തു വന്നനിരിക്കുകയാണ് ഗംഭീര്‍. ഐപിഎല്‍ ക്യാപ്റ്റന്‍സി പരിഗണിക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പമെത്താന്‍ കോലിക്കാവില്ലെന്നു ഗംഭീര്‍ പറയുന്നു.

അതേസമയം,രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ ഗംഭീര്‍ പ്രശംസിച്ചു. രോഹിത് വളരെ മികച്ച ക്യാപ്റ്റനാണ്. ഐപിഎല്ലിനെക്കുറിച്ചു പറയുകയാണെങ്കില്‍ നാലു ട്രോഫികള്‍ ഇതിനകം അദ്ദേഹം ഏറ്റുവാങ്ങിക്കഴിഞ്ഞു.ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച നായകനും അദ്ദേഹം തന്നെ. ഏഷ്യാ കപ്പില്‍ ഇന്ത്യയെയും ജേതാക്കളാക്കിയത് രോഹിത്താണെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി.ക്യാപ്റ്റന്‍സി താരതമ്യം ചെയ്യുകയാണെങ്കില്‍ കോലിക്കും മുകളിലായിരിക്കും രോഹിത്തിന്റെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story