Times Kerala

ലോകകപ്പ് ടീമിൽ ഇടം നല്കാത്തതിലുള്ള അതൃപ്തി പ്രകടമാക്കി ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ്

 
ലോകകപ്പ് ടീമിൽ ഇടം നല്കാത്തതിലുള്ള അതൃപ്തി  പ്രകടമാക്കി ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ്

ലോകകപ്പ് ടീമിൽ ഇടം നല്കാത്തതിലുള്ള അതൃപ്തി പ്രകടമാക്കി ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ്.ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായത് നിരാശ നല്‍കുന്നു. നാല് വര്‍ഷത്തില്‍ ഒരിക്കലാണ് ലോകകപ്പ് വരുന്നത്. ടൂര്‍ണമെന്‍റ് തുടങ്ങുമ്പോള്‍ ടെലിവിഷനില്‍ കളി കാണാന്‍ മാത്രമാണ് വിധി. ലോകകപ്പ് വെറുമൊരു ഏകദിന പരമ്പരയല്ല. പരിക്കേറ്റ് നാല് മാസങ്ങള്‍ പാഴായതും തന്നെ ബാധിച്ചിരിക്കാം. സെലക്‌ടര്‍മാരുടെ പക്ഷം തിരിച്ചറിയാന്‍ തനിക്ക് കഴിയുന്നതായും സ്റ്റാര്‍ പേസര്‍ ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Related Topics

Share this story