Times Kerala

കേദാര്‍ ജാദവ് പൂര്‍ണമായും ഫിറ്റായില്ലെങ്കില്‍ ഋഷബ് പന്തിനെ ടീമിലെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി

 
കേദാര്‍ ജാദവ് പൂര്‍ണമായും ഫിറ്റായില്ലെങ്കില്‍ ഋഷബ് പന്തിനെ ടീമിലെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി

കേദാര്‍ ജാദവ് പൂര്‍ണമായും ഫിറ്റായില്ലെങ്കില്‍ ഋഷബ് പന്തിനെ ടീമിലെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി.ലോകകപ്പില്‍ ഇന്ത്യയുടെ അവസരങ്ങള്‍ കിടക്കുന്നത് ഫിറ്റ്‌നെസിലാണ്. ജാദവ് പരിക്കിന്റെ പിടിയിലാണ്. താരം പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതനായില്ലെങ്കില്‍ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണം. ഏത് ബൗളറേയും അതിര്‍ത്തിക്കപ്പുറം കടത്താന്‍ ശേഷിയുള്ള താരമാണ് പന്ത്-ബിന്നി പറഞ്ഞു.

പത്ത് ഓവറില്‍ കളി മാറ്റാന്‍ അവന് കഴിയും. പ്രധാന കിരീടങ്ങള്‍ ഇത്തരത്തില്‍ ഒരു താരം ടീമിലുണ്ടാവുന്നത് നല്ലതാണ്. പരിചയസമ്പത്തില്ലെന്നുള്ള വാദം ശരിയല്ല. കൂടുതല്‍ കളിച്ചാണ് പരിചമാകുന്നത്. പന്തിന് ദീര്‍ഘകാലം ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ കഴിയുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

Related Topics

Share this story