Times Kerala

ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസ വാര്‍ത്ത..!

 
ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസ വാര്‍ത്ത..!

മുംബൈ: ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസ വാര്‍ത്ത. മധ്യനിര ബാറ്റ്സ്‌മാന്‍ കേദാര്‍ ജാദവ് ലോകകപ്പിന് മുന്‍പ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് സൂചന. ദേശീയ മാധ്യമമായ ടൈംസ് നൗവാണ് ഈ വാര്‍ത്ത റിപ്പാര്‍ട്ട് ചെയ്തത്. മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിനായി 22-ാം തിയതിയാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. ജാദവിന്‍റെ കാര്യത്തില്‍ 22-ാം തിയതി വരെ കാത്തിരിക്കാനാണ് സെലക്‌ടര്‍മാരുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.

Related Topics

Share this story