Times Kerala

ഒരു ടീമിനെയും എഴുതിത്തള്ളാനാവില്ല; ഇന്ത്യക്കും ഇംഗ്ലണ്ടിനും കിരീട സാധ്യതയുണ്ട്; വാട്‌മോര്‍

 
ഒരു ടീമിനെയും എഴുതിത്തള്ളാനാവില്ല; ഇന്ത്യക്കും ഇംഗ്ലണ്ടിനും കിരീട സാധ്യതയുണ്ട്;  വാട്‌മോര്‍

കൊച്ചി: ലോകകപ്പിൽ ഇംഗ്ലണ്ടിനും ഇന്ത്യക്കും തുല്യ കിരീടസാധ്യതയെന്ന് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും കേരള കോച്ചുമായ ഡേവ് വാട്മോർ. അഫ്ഗാനിസ്ഥാൻ ഉൾപ്പടെയുള്ള ഒരു ടീമിനെ എഴുതിത്തള്ളുന്നില്ലെന്നും ഡേവ് വാട്മോർ കൊച്ചിയിൽ പറഞ്ഞു.

ലോകകപ്പിൽ ഒരു ടീമിനെയും ചെറുതായി കാണാനാകില്ല. എന്നാൽ മികച്ച ബാറ്റ്സ്മാൻമാരുള്ളതും സ്വന്തം നാട്ടിൽ കളിക്കുന്നതും ഇംഗ്ലണ്ടിന് മേൽക്കെ നൽകുന്നു. അണ്ടർ 19 വിഭാഗത്തിൽ വിരാട് കോലി നായകനായി ഇന്ത്യ ലോകകിരീടം നേടുമ്പോൾ ഡേവ് വാട്മോറായിരുന്നു പരിശീലകൻ. അന്ന് മുതലുള്ള കോലിയുടെ വളർച്ചയിൽ അഭിമാനമുണ്ടെന്നും വാട്‌മോര്‍ പറഞ്ഞു.

Related Topics

Share this story