Times Kerala

അശ്ലീല സിനിമ സൂപ്പർ താരം, ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ റോൺ ജെറമിക്കെതിരെ പീഡന പരാതിയുമായി നിരവധി സ്ത്രീകൾ രംഗത്ത്

 
അശ്ലീല സിനിമ സൂപ്പർ താരം, ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ റോൺ ജെറമിക്കെതിരെ പീഡന പരാതിയുമായി നിരവധി സ്ത്രീകൾ രംഗത്ത്

വാഷിംഗ്ടൺ: അശ്ലീല സിനിമകളിലെ സൂപ്പർ താരം റോൺ ജെറമിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി നിരവധി സ്ത്രീകൾ രംഗത്ത്. പരാതിക്കാരിൽ 15 വയസ്സുള്ള പെൺകുട്ടി മുതൽ 54 വയസായ സ്ത്രീകൾ വരെയുണ്ട്. 13 സ്ത്രീകൾ കൂടി ജെറമിക്കെതിരെ പരാതി നൽകിയതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. 2014 മുതൽ 2019 വരെയുള്ള കാലയളവിൽ നാല് സ്ത്രീകളെ പീഡിപ്പിച്ചെന്ന കേസിൽ റോൺ നിലവിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. 25, 30 വയസ് പ്രായമുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നും 33, 46 വയസ് പ്രായമുള്ള സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് റോൺ ജെറമിക്കെതിരെയുള്ള കേസ്. അതേസമയം ആരോപണങ്ങൾ ജെറമി നിഷേധിച്ചിട്ടുണ്ട്.റോൺ ജെറമി നാലായിരത്തോളം സ്ത്രീകളുടെ ജാരനാണെന്നും സ്ത്രീകൾ റോണിയുടെ അടുത്തേക്ക് പോവുകയായിരുന്നുവെന്നാണ് അഭിഭാഷകൻ വാദിച്ചത്. എന്നാൽ ഇതെല്ലം ജെറമി നിഷേധിക്കുകയായിരുന്നു.അശ്ലീല സിനിമ സൂപ്പർ താരം, ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ റോൺ ജെറമിക്കെതിരെ പീഡന പരാതിയുമായി നിരവധി സ്ത്രീകൾ രംഗത്ത്2020-ലെ പുതുവത്സര ദിനത്തിൽ ഹോളിവുഡിന് പുറത്തുവെച്ച് നടന്ന ലൈംഗികാതിക്രമമാണ് ജെറമിക്കെതിരായ ഏറ്റവും പുതിയ പരാതി. ജെറമി മോശമായ രീതിയിൽ സ്പർശിച്ചെന്നും ഉപദ്രവിച്ചെന്നും നിരവധി സ്ത്രീകൾ ആരോപിച്ചതായി റോളിംഗ് സ്റ്റോൺ മാഗസീൻ 2017ൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ ഒരിക്കലും ആരെയും ബലാത്സംഗം ചെയ്തിട്ടില്ലെന്നാണ് ജെറമി പറഞ്ഞത്. ഏറ്റവും കൂടുതൽ അശ്ലീല സിനിമകളിൽ അഭിനയിച്ച താരമെന്ന ഗിന്നസ് റെക്കോഡ് ജെറമി നേടിയിട്ടുണ്ട്. ആയിരത്തി എഴുന്നൂറോളം അശ്ലീല ചിത്രങ്ങളിൽ റോൺ ജെറമി ഇതുവരെ അഭിനയിച്ചിട്ടുണ്ട്. 2001-ൽ പോൺസ്റ്റാർ- ദി ലെജന്റ് ഓഫ് റോൺ ജെറമി എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങി. കമ്പ്യൂട്ടർ ഗെയിമുകളിലെ കഥാപാത്രമായും ജെറമി പ്രത്യക്ഷപ്പെട്ടിരുന്നു. നിരവധി സംഗീത വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.

Related Topics

Share this story