Times Kerala

പ്രശസ്ത തിരക്കഥാകൃത്ത് പി. എസ്. റഫീഖ് ‘തൊട്ടപ്പ’നിലൂടെ അഭിനയ രംഗത്തേക്ക്

 
പ്രശസ്ത തിരക്കഥാകൃത്ത് പി. എസ്. റഫീഖ് ‘തൊട്ടപ്പ’നിലൂടെ അഭിനയ രംഗത്തേക്ക്

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമായ ‘തൊട്ടപ്പനി’ലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആമേന്‍, നായകന്‍, തൃശ്ശിവപേരൂര്‍ ക്ലിപ്തം, ഉട്ടോപ്പിയയിലെ രാജാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ തിരക്കഥാകൃത്ത് പി. എസ്. റഫീഖ് ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നു. തന്റെ അടുത്ത ചിത്രമായ ‘തൊട്ടപ്പ’നില്‍ ആണ് അദ്ദേഹം വേഷമിടുന്നത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ആണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ പി. എസ്. റഫീഖിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ക്യാമറ സുരേഷ് രാജന്‍. എഡിറ്റിംഗ് ജിതിന്‍ മനോഹര്‍.

Related Topics

Share this story