Times Kerala

ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യൻ ഓൾറൗണ്ടർ ഇ​ർ​ഫാ​ൻ പ​ത്താ​ൻ

 
ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യൻ ഓൾറൗണ്ടർ ഇ​ർ​ഫാ​ൻ പ​ത്താ​ൻ

ക​രീ​ബി​യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ക​ളി​ക്കാ​രു​ടെ ലേ​ല​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​മാ​യി ഇ​ർ​ഫാ​ൻ പ​ത്താ​ൻ. വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ച്ച സി​പി​എ​ൽ-2019 സീ​സ​ണി​ലെ പ്ലെ​യേ​ഴ്സ് ഡ്രാ​ഫ്റ്റി​ലാ​ണ് പ​ത്താ​നും ഇ​ടം​പി​ടി​ച്ച​ത്.

ലേ​ല​ത്തി​ൽ ഏ​തെ​ങ്കി​ലും ക്ല​ബ്ബ് വാ​ങ്ങാ​ൻ ത​യാ​റാ​യാ​ൽ വി​ദേ​ശ​ത്തെ പ്ര​ധാ​ന ട്വ​ന്‍റി 20 ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ ക​ളി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​മാ​യി പ​ത്താ​ൻ മാ​റും. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ക​ളി​ക്കാ​ൻ വി​ദേ​ശ​ത്തെ ഐ​പി​എ​ൽ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ക​ളി​ക്കാ​ൻ ബി​സി​സി​ഐ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

പ​ത്താ​നെ സി​പി​എ​ൽ ഡ്രാ​ഫ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നോ​ട് ബി​സി​സി​ഐ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. പ​ത്താ​ന് വി​ദേ​ശ​ത്ത് ക​ളി​ക്കാ​ൻ ബോ​ർ​ഡ് എ​ൻ​ഒ​സി ന​ൽ​കി​യോ എ​ന്നും വ്യ​ക്ത​മ​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണാ​യി പ​ത്താ​ൻ ഐപിഎൽ കളിച്ചിട്ടില്ല. ഈ ​സീ​സ​ണി​ൽ ഐ​പി​എ​ൽ ക​മ​ന്‍റ​റി​ക്കാ​യി പ​ത്താ​ൻ എ​ത്തി​യി​രു​ന്നു.

Related Topics

Share this story